നിസാറിനും ഫൈസലിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ കെട്ടിട നിര്‍മാണത്തിനിടയിലുണ്ടായ അപകടത്തില്‍ മരണ മടഞ്ഞ ചെട്ടിപ്പടി പുതുകുളത്തെ നിസാറിനും ചേളാരി ആലുങ്ങലെ ഫൈസലിനും നാട് തേങ്ങലോടെ യാത്രമൊഴി നല്‍കി.
ദില്ലിയില്‍ നിന്നും കരിപ്പൂര്‍ വിമാനതാവളത്തില്‍ ഉച്ചക്ക് 1.15ന് എത്തിയ മൃദദേഹം അവരവരുടെ വീടുകളിലേക്ക് 2 മണിയോടെ എത്തി.
ഈ ചെറുപ്പക്കാരുടെ വിയോഗം നാടിനെ മൊത്തം സങ്കടത്തിലാഴ്ത്തി. നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. നിസാറിന്റെ മൃദദേഹം മൂസാക്കാന്റെ പളളി ഖബര്‍സ്ഥാനിലും, ഫൈസലിന്റെ മൃദദേഹം ചെനക്കലങ്ങാടി പളളി ഖബര്‍സ്ഥാനിലും ഖബറടക്കി.