നിഷാമിനെതിരായ പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം തന്റെ സഹോദരങ്ങളെ ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന പരാതി നിഷാമിന്റെ സഹോദരങ്ങള്‍ പിന്‍വലിച്ചു. സഹോദരങ്ങളായ അബ്ദുള്‍ റസാഖ്, അബ്ദുള്‍ നിസാര്‍ എന്നിവരാണ് പരാതി പിന്‍വലിച്ചതായി റൂറല്‍ എസ്പി നിശാന്തിനിക്ക് കത്ത് നല്‍കി.

ഏത് സാഹചര്യത്തിലാണ് സഹോദരങ്ങള്‍ കേസ് പിന്‍വലിച്ചതെന്ന കാര്യം വ്യക്തമല്ല. അതെസമയം സഹോദരങ്ങള്‍ കേസ് പിന്‍വലിച്ചെങ്കിലും പോലീസ് ഇതുസംബന്ധിച്ച് കേസ് എടുത്തതായാണ് സൂചന.