നിലാവറിഞ്ഞ് സഹയാത്രികരുടെ സംഗമം.

തൃശൂര്‍  :  ജീവിത തിരക്കുകള്‍ക്കിടയില്‍ പാരസ്പര്യത്തിന്റെ സന്ദേശം പകര്‍ന്ന് സഹയാത്രികരുടെ സംഗമം സമാപിച്ചു. ഫേസ് ബുക്കിലെ  “സഹയാത്രികര്‍” ഗ്രൂപിലെ എഴുപതോളം അംഗങ്ങള്‍ ആണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. തൃശൂര്‍ കിരാലൂര്‍ സല്സബീല്‍ ഗ്രീന്‍ സ്കൂളില്‍ ആണ് സംഗമം നടന്നത്. ഔപചാരികതയുടെ അകമ്പടി ഇല്ലാതെയായിരുന്നു പരിപാടി.

വൈകീട്ട് ആറിന് സല്സബീല്‍ സ്കൂളിന്റെ പ്രകൃതി സുന്ദരമായ കാമ്പസില്‍ സഹയാത്രികര്‍ ഒത്തു ചേര്‍ന്നു. തുടര്‍ന്ന് നടന്ന പാട്ടരങ്ങില്‍ അംഗങ്ങള്‍ ഗസലുകളും, പഴയകാല ചലച്ചിത്ര ഗാനങ്ങളും ആലപിച്ചു. നറുനിലാവില്‍ നേരം പുലരും വരെ അത് തുടര്‍ന്നു. ഒറിസയില്‍ നിന്നും എത്തിയ അങ്കുഷ് ഗിത്താറിലും , പ്രശാന്ത് തബലയിലും താളമിട്ടു. പരിസ്ഥിതി പ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും, മാധ്യമ വിദ്യാര്‍ത്ഥികളും അടങ്ങുന്ന നിര സംഗമത്തെ ശ്രദ്ധേയമാക്കി. പ്രശസ്ത വന്യജീവി ഫോട്ടോ ഗ്രാഫര്‍ എന്‍.എ.നസീര്‍, റോബിന്‍ കേരളീയം, മനു  ജോസ് ,ഫാദര്‍ സംഗീത്, കരീം കെ പുറം, വിനയ തുടങ്ങിയവരും പങ്കെടുത്തു. മുന്‍പ് കൂടംകുളം ഉള്‍പ്പെടെ ഉള്ള സമര യാത്രകള്‍ക്ക് ഈ ഗ്രൂപ്പ്‌ നേതൃത്വം നല്‍കിയിരുന്നു. ഒട്ടനവധി പരിസ്ഥിതിസൗഹൃദ യാത്രകള്‍ സംഘടിപ്പിക്കാനും ഈ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട് .

സംഗമത്തിന്  ഇ.കെ.ശ്രീനിവാസന്‍, പി ടി എം ഹുസൈന്‍, ശരത് ചേലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.