നിലവിലെ ഒഴിവുകള്‍ സംബന്ധിച്ച്‌ പി.എസ്‌.സി.യ്‌ക്ക്‌ പ്രതിമാസ റിപ്പോര്‍ട്ട്‌ നല്‍കണം

സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ തസ്‌തികകളില്‍ നിലവിലുള്ളതും ഉണ്ടായേക്കാവുന്നതുമായ ഒഴിവുകള്‍ സംബന്ധിച്ച്‌ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള റിപ്പോര്‍ട്ട്‌ ഓരോ മാസവും പി.എസ്‌.സി.യ്‌ക്കും പകര്‍പ്പ്‌ ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിനും സമര്‍പ്പിക്കാന്‍ നിയമനാധികാരികള്‍ക്കും വകുപ്പ്‌ മേധാവികള്‍ക്കും നിര്‍ദേശം നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
വിവിധ തസ്‌തികകളിലെ ഒഴിവുകള്‍ പി.എസ്‌.സി.യ്‌ക്ക്‌ നിയമനാധികാരികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നില്ലെന്ന റാങ്ക്‌ ഹോള്‍ഡേഴ്‌സ്‌ അസോസിയേഷനുകളുടെ പരാതികളുടെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്‌.
തസ്‌തികയുടെ പേര്‌, തനതു മാസം ഉണ്ടായ ഒഴിവുകള്‍, പി.എസ്‌.സിയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത തീയതി, റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലെങ്കില്‍ അതിനുള്ള കാരണം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള നിര്‍ദിഷ്ട മാതൃകയിലാണ്‌ നിയമനാധികാരികള്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടത്‌.