നിലവറകള്‍ തുറക്കണം; വിദഗ്ദ സമിതി കോടതിയിലേക്ക്.

തിരു: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറക്കാന്‍ വിദഗ്ദസമിതി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കും. ബുധനാഴ്ച്ച സുപ്രീം കോടതി കേസ് പരിഗണിക്കും. എഫ്. നിലവറയിലെ പരിശോധന ചൊവ്വാഴ്ച്ചയും തുടര്‍ന്നു. സബ് കോടതിയാണ് നേരത്തെ നിലവറകള്‍ സീല്‍ ചെയ്തിരുന്നത്.
കഴിഞ്ഞയാഴ്ച്ച വന്ന ഇടക്കാല ഉത്തരവില്‍ സബ് കോടതി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ദ സമിതി അദ്ധ്യക്ഷന്‍ പ്രൊ. എം. വെലായുധന്‍ നായര്‍ സീല്‍ ചെയ്ത നിലവറകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത്.