നിലനില്‍പ്പ്‌ സമരം മൂന്ന്‌ ദിനം പിന്നിട്ടു

unnamedകോഴിക്കോട്‌:മാധ്യമ രംഗത്തെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പ്‌ വരുത്തുക എന്ന മുദ്രാവാക്യവുമായി കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തുന്ന മാധ്യമ പ്രവര്‍ത്തകരുടെ നിലനില്‍പ്പ്‌ സമരം മൂന്നാം ദിവസം പിന്നിട്ടു. പ്രസ്‌ ക്ലബ്‌ പരിസരത്ത്‌ നടത്തുന്ന സത്യഗ്രഹത്തില്‍ ഇന്നലെ കോട്ടയം ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരാണ്‌ അണിചേര്‍ന്നത്‌. മാധ്യം മേഖലയിലെ കോര്‍പ്പറേറ്റ്‌ കടന്നുകയറ്റം ആപത്‌കരണമാണെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും സമരത്തെ അഭിസംബേധന ചെയ്‌ത ആള്‍ ഇന്ത്യാ റീജിയണല്‍ റൂറല്‍ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡണ്ട്‌ സി.രാജീവ്‌ പറഞ്ഞു. രാജ്യം കോര്‍പ്പറേറ്റുകള്‍ കീഴടക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സത്യസന്ധമായ വാര്‍ത്തകളെ അറിയാനുള്ള വായനക്കാരന്റെ സ്വതന്ത്ര്യം ഉറപ്പുവരുത്തേണ്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ സുരക്ഷിതത്വം കുറയുമ്പോള്‍ അത്‌ സമൂഹത്തെ തന്നെ ബാധിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ കോട്ടയം ജില്ലാ പ്രസിഡണ്ട്‌ എസ്‌.മനോജ്‌ ഉദ്‌ഘാടനം ചെയ്‌തു. മാധ്യമം ജര്‍ണലിസ്‌റ്റ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.പി റജി അധ്യക്ഷനായിരുന്നു. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡണ്ട്‌ കമാല്‍ വരദൂര്‍, എന്‍.രാജേഷ്‌, ഷരീഫ്‌ പാലോളി എന്നിവര്‍ സംസാരിച്ചു. നാലാം ദിവസമായ ഇന്ന്‌ പാലക്കാട്ട്‌്‌ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ സത്യഗ്രഹത്തില്‍ പങ്കാളികളാവും.