നിര്‍മ്മാണനുമതി: വകുപ്പുതല ഏകീകരണം വേണമെന്ന്‌ ലെന്‍സ്‌ഫെഡ്‌

Story dated:Friday December 18th, 2015,12 25:pm
sameeksha sameeksha

മലപ്പുറം: കേരളത്തിലെ കെട്ടിടനിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍മ്മാണ്‌നുമതി അടക്കമുളള കാര്യങ്ങള്‍ക്കായി വകുപ്പുതല ഏകീകരരണം അനിവാര്യമാണെന്ന്‌ ലെന്‍സഫെ്‌ഡ്‌ സെമിനാര്‍ ആവിശ്യപെട്ടു. മലപ്പുറത്തുനടന്ന സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന കെട്ടിടനിര്‍മ്മാണരംഗത്തെ പ്രതിസന്ധികളെന്ന സെമിനാറിലാണ്‌ ഈ അഭിപ്രായമുയര്‍ന്നത്‌. ഏറ്റവും കൂടതുല്‍ അനുബന്ധവ്യവസയാങ്ങളുളള മേഖലായണ്‌ നിര്‍മ്മാണ മേഖല. അനാവിശ്യനിയന്ത്രങ്ങളും വിലക്കയറ്റമൂലമുണ്ടാകുന്ന പ്രതിസന്ധികളും ഈ രംഗത്തെ തകര്‍ക്കുകയാണ്‌. നിര്‍മ്മാണ സാമഗ്രികളുടെവിലനിയന്ത്രണത്തിന്‌ സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രത്യേകവിഭാഗമുണ്ടാക്കിയാല്‍ മാത്രമേ ഈ രംഗം മുന്നോട്ടുപോകുകയുളളൂ. കാര്‍ഷിക മേഖല തകരുമ്പോഴും നിര്‍മ്മാണമേഖല മാത്രമാണ്‌ തൊഴില്‍ നല്‍കികൊണ്ടിരിക്കുന്നതെന്ന യാഥാര്‍ത്യ്‌ം തിരിച്ചറിയേണ്ടുതുണ്ടെന്നും സെമിനാര്‍ അഭിപ്രായപെട്ടു.

മലപ്പുറം ജില്ലാകളകടര്‍ പി ഭാസ്‌കരന്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രഫ: പിഎ വാസുദേവന്‍ മുഖ്യപ്രഭാഷണംനടത്തി. എന്‍ഞ്ചിനിയര്‍ കെ സലീം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനപ്രസിഡണ്ട്‌ ഡോ: യു എ ഷബീര്‍ സെക്രട്ടറി ടി. സി. വി ദിനേഷ്‌കുമാര്‍ ട്രഷറര്‍ ജോഷി സെബാസറ്റിന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ കെ മണിശങ്കര്‍ സ്വാഗതവും ഗിരീഷ്‌ തോട്ടത്തില്‍ നന്ദിയും പറഞ്ഞു.

സംസ്ഥാനസമ്മേളനത്തിന്റെ രണ്ടാംദിനമായ വെളളിയാഴ്‌ച വൈകിയിട്ട്‌ മൂന്നിന്‌ മലപ്പുറം കിഴക്കെതലയില്‍ നിന്നുംആരംഭിക്കുന്ന റാലിയില്‍ അയ്യായിരത്തോളം അംഗങ്ങള്‍ പങ്കെടുക്കും. തുടര്‍ന്ന്‌ു
നടക്കുന്ന പൊതുസമ്മേളനം വ്യവസായ ഐ ടി വകുപ്പ്‌ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്യും പി ശ്രീരാമകൃഷണന്‍ എം എല്‍ എ പി ഉബൈദുളള എം എല്‍ എ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. സംസ്ഥാനപ്രസിഡണ്ട്‌ ഡോ: യു എ ഷബീര്‍ അദ്ധ്യക്ഷനായിരിക്കും.