നിര്‍മാണ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

Untitled-1 copyപരപ്പനങ്ങാടി: കുറിയപാടം മുണ്ടക്കാട്ടുകുളത്തിന്‌ സമീപം വീട്‌ നിര്‍മാണത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ആനപ്പടിക്ക്‌ സമീപം താമസിക്കുന്ന എടപ്പരുത്തി സുബ്രഹ്മണ്യന്‍ (കുട്ടന്‍ 48) ആണ്‌ മരിച്ചത്‌.

ഞായറാഴ്‌ച പകല്‍ ഒന്നോടെയാണ്‌ കുഴഞ്ഞുവീണത്‌. കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന്‍:കാരി. അമ്മ: പരേതയായ കുഞ്ഞോമന. ഭാര്യ: ലത. മക്കള്‍:നിധിന്‍,ലിജിന്‍. സഹോദരങ്ങള്‍: വിനോദ്‌,ശാരദ, പുഷ്‌പ.