നിരോധ് ഇനി ഫ്രീയല്ല

തിരു: വര്‍ഷങ്ങളായി സര്‍ക്കാര്‍ ആരോഗ്യവകുപ്പ് മുഖേനെ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിവന്നിരുന്ന ഗര്‍ഭനിരോധന ഉറകള്‍ക്കും ഗുളികകള്‍ക്കും ഇനി പണം നല്‍കണം. ഒരു രൂപവെച്ചാണ് ഇതിന് നിരക്ക് ഈടാക്കുക.

എയ്ഡ്‌സ് പോലുള്ള ലൈംഗിക രോഗങ്ങള്‍ തടയുന്നതിനും ജനസംഖ്യാ നിയന്ത്രണത്തിനു വേണ്ടിയും സ്‌പേസിങ് മെത്തേഡായും താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗമായും സര്‍ക്കാറുകള്‍ ഇത് സൗജന്യമായി നല്‍കുകയും ഇതിനായി വ്യാപക പ്രചരണ പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു. സാധാരണ ആരോഗ്യ വകുപ്പിന്റെ സബ്‌സെന്ററുകളിലെ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ വഴിയാണ് ഇവ നല്‍കിവന്നിരുന്നത്.

എന്നാല്‍ ഇനിമുതല്‍ ആശാ വര്‍ക്കര്‍മാര്‍ വഴിയാകും ഇവ നല്‍കുക. ഇതിലൂടെ കണ്ടെത്തുന്ന പണം ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിഫലമായി നല്‍കും. നിലവില്‍ 500 രൂപ മാത്രമാണ് ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം