നിരാഹാര സമരം; അനൂപ് ജേക്കബ്ബിനെ ആശുപത്രിയിലേക്ക് മാറ്റി

anoop-jacob-on-inflation_1തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിരാഹാര സമരത്തിനിടെ അനൂപ് ജേക്കബ്ബിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. ഇതെ തുടര്‍ന്ന് അനൂബ്ബ് ജേക്കബ് നിരാഹാര സമരം അവസാനിപ്പിച്ചു.

സ്വാശ്രയ കരാര്‍ വിഷയത്തില്‍ നാലുദിവസമായി യുഡിഎഫ് എംഎല്‍മാര്‍ നിരാഹാര സമരം തുടരുകയാണ്.