നിരാഹാരം തുടരുന്ന അവിഷ്ണയുടെ ആരോഗ്യനില മോശം

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരയവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാര്‍. അമ്മ മഹിജയെ നിലത്തിട്ട് വലിക്കുന്നത് ടി.വിയില്‍ കണ്ട അന്നുമുതല്‍ അവിഷണ ഭക്ഷണം കഴിക്കുന്നില്ല. മൂന്നുദിവസമായി ഭക്ഷണം കഴിക്കാതിരിക്കുന്ന അവിഷ്ണ ക്ഷീണിതയാണെന്നും നിരാഹാരം തുടര്‍ന്നാല്‍ ആരോഗ്യ നില കൂടുതല്‍ മോശമാകുമെന്നാണ് ഡോക്ടര്‍ പറയുന്നത്.

അതേസമയം അവിഷ്ണയ്ക്ക് പിന്തുണയുമായി ബന്ധുക്കളും നാട്ടുകാരും നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നിരവധി സ്ത്രീകള്‍ അവിഷ്ണയ്ക്ക് ഐക്യദാര്‍ഡ്യവുമായി വളയത്തെ വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.

ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പോലീസ് സംഘവും കൊയിലാണ്ടി തഹസില്‍ദാരും വളയത്തെ വീട്ടിലുണ്ട്.