നിരത്തിലെ രാജാവാകാന്‍ ബിഎംഡബ്ല്യു ഫോര്‍ ഡോര്‍ 6 സീരിസ് ഗ്രാന്‍കുപ്പെ എത്തിക്കഴിഞ്ഞു.

കൊച്ചി : ആഡംബര കാര്‍ പ്രേമികളുടെ മനം കീഴടക്കാന്‍ ബിഎംഡബ്ല്യു ഫോര്‍ ഡോര്‍ 6 സീരിസ് ഗ്രാന്‍കുപ്പെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. സൗന്ദര്യവും ആഡംബരവും ഒത്തിണങ്ങിയ ബിഎംഡബ്ല്യുവിന്റെ ഈ പുത്തന്‍മോഡല്‍ ഇന്ത്യന്‍ പിണികീഴടക്കുമെന്നു തന്നെയാണ് കമ്പനിയുടെ ആത്മവിശ്വാസം.

ഇക്കോ പ്രോ, കംഫര്‍ട്, സ്പോര്‍ട്, സ്‌പോര്‍ട്പ്ലസ് എന്നീ ഡ്രൈവിങ്ങ് മോഡുകള്‍ ഡ്രൈവര്‍ക്ക് തിരഞ്ഞെടുക്കാനാകും എന്നത് ഇതിന്റെ പ്രത്യേകതയാണ്.

250 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാനും, 5.4 സെക്കന്റുകൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനാകും എന്നതാണ് ഈ പുതിയ ബിഎംഡബ്ല്യു മോഡലിന്റെ എടുത്തുപറയേണ്ട മറ്റുപ്രത്യേകതകള്‍

കൂടാതെ ഈ പുത്തന്‍ ഡീസല്‍മോഡലിന്റെ വില 86.4 ലക്ഷം രൂപയാണ്.