നിയമ വിരുദ്ധ കുടിയേറ്റക്കാരാണ്  റോഹിങ്ക്യകള്‍; രാജ്‌നാഥ് സിങ്

ദില്ലി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. റോഹിങ്ക്യ അഭയാര്‍ത്ഥികളുടേത് മനുഷ്യാവകാശ പ്രശ്‌നമല്ലെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഇവരെ അഭയാര്‍ത്ഥികളായി പരിഗണിക്കാനാകില്ല. നിയമ വിരുദ്ധ കുടിയേറ്റക്കാരാണ്  റോഹിങ്ക്യകളെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രാജ്‌നാഥ് സിങ് റോഹിങ്ക്യകള്‍ക്കെതിരെ തുറന്നടിച്ചത്. ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ള റോഹിങ്ക്യകളെ ഉടന്‍ തിരിച്ചയക്കണെമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

റോഹിങ്ക്യകളെ തിരിച്ചെടുക്കാന്‍ മ്യാന്‍മര്‍ തയ്യാറാകണം. ഇന്ത്യക്കാര്‍ എന്തിന് അവരുടെ മൗലികാവകാശത്തെ കുറിച്ച് ആശങ്കപ്പെടണമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

Related Articles