നിയമസഭാ പരിസ്ഥിതി സമിതി 21 ന് വേമ്പനാട് കായല്‍ സന്ദര്‍ശിക്കും

കേരളനിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2016-19), ഡിസംബര്‍ 21 ന് രാവിലെ 10.30ന് ആലപ്പുഴ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.  വേമ്പനാട് തണ്ണീര്‍തടങ്ങളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നത് സംബന്ധിച്ച പ്രത്യേക പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്  ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും.  തുടര്‍ന്ന് വേമ്പനാട് കായലിന്റെ വിവിധ ഭാഗങ്ങള്‍ സമിതി സന്ദര്‍ശിക്കും.