നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

ദില്ലി: കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചേക്കും. കേരളത്തില്‍ ഏപ്രില്‍ മൂന്നാം വാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചനകള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പെരുമാറ്റച്ചട്ടവും ഇന്ന് തന്നെ നിലവില്‍ വരും.

ഇന്ന് 11.15ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണയോഗത്തിന് ശേഷമാണ് തീയതികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതിന് ശേഷം ഉച്ചതിരിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിക്കും.