നിയമസഭാ തെരഞ്ഞെടുപ്പ്‌; ജയറാം പ്രചരണത്തിന്‌ വരേണ്ടെന്ന്‌ യുഡിഎഫ്‌

Story dated:Friday May 13th, 2016,04 20:pm

jayaramകണ്ണൂര്‍: കേരളനിയമസഭാ തെരഞ്ഞെടപ്പ്‌്‌ പ്രചരണത്തിന്‌ നടന്‍ ജയറാമിന്റെ സേവനം യുഡിഎഫിന്‌ വേണ്ടെന്ന്‌. കഴിഞ്ഞ ദിവസങ്ങളില്‍ കളമശേരിയില്‍ ബിജെപിക്കുവേണ്ടിയും ധര്‍മടത്ത്‌ പിണറായി വിജയന്‌ വേണ്ടിയും ധര്‍മടത്ത്‌ പിണറായി വിജയനുവേണ്ടിയും ജറാം പ്രചരണത്തിനിറങ്ങിയിരുന്നു. ഇതാണ്‌ യുഡിഎഫ്‌ നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌.

വ്യാഴാഴ്‌ച നടുവില്‍ പഞ്ചായത്തില്‍ നടത്താനിരുന്ന ജയറാമിന്റെ തെരഞ്ഞെടുപ്പ്‌ പരിപാടിയാണ്‌ യുഡിഎഫ്‌ റദ്ദാക്കിയത്‌. ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെ സി ജോസഫിന്റെ തെരഞ്ഞെടുപ്പ്‌ പരിപാടിയിലേക്കാണ്‌ ജയറാമിനെ ക്ഷണച്ചിരുന്നത്‌.

എന്നാല്‍ ഒരേസമയം പല രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിറങ്ങുന്ന നടനെ വേണ്ടെന്ന നിലപാട്‌ യുഡിഎഫ്‌ സ്വീകരിക്കുകയായിരുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌.