നിയമസഭാ തെരഞ്ഞെടുപ്പ്‌ : 16 മണ്‌ഡലങ്ങളിലും വരണാധികാരികളെ ചുമതലപ്പെടുത്തി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ 16 മണ്‌ഡലങ്ങളിലും വരണാധികാരികളെ ചുമതലപ്പെടുത്തി. വരണാധികാരികളുടെ നേതൃത്വത്തിലാണ്‌ മണ്‌ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ നടപടികള്‍ പുരോഗമിക്കുക. കൊണ്ടോട്ടി അസിസ്റ്റന്റ്‌ ഡെവലപ്‌മെന്റ്‌ കമ്മീഷണര്‍ ട്രീസ ജോസ്‌, ഏറനാട്‌ – ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍.പി. റോര്‍ബെര്‍ട്ട്‌, നിലമ്പൂര്‍ – നോര്‍ത്ത്‌്‌ ഡിവിഷന്‍ ഫോറസ്റ്റ്‌ ഓഫീസര്‍ ഡോ.ആര്‍. ആടലരശന്‍, വണ്ടൂര്‍ – സൗത്ത്‌്‌ ഡിവിഷന്‍ ഫോറസ്റ്റ്‌ ഓഫീസര്‍ കെ. സജി .

മഞ്ചേരി – പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ.മുരളീധരന്‍, പെരിന്തല്‍മണ്ണ – സബ്‌ കലക്‌ടര്‍ ജാഫര്‍ മാലിക്‌, മങ്കട – വാണിജ്യ നികുതി അസിസ്റ്റന്റ്‌ കമ്മീഷണര്‍ വി.സചിത്‌, മലപ്പുറം – ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എല്‍. സതീഷ്‌ കുമാര്‍, വേങ്ങര – ലാഡ്‌ റവന്യൂ വിഭാഗം ഡപ്യൂട്ടി കലക്‌ടര്‍ പി. മോഹനന്‍, വള്ളിക്കുന്ന്‌ – ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനെജര്‍ സൈമണ്‍ സക്കറിയാസ,്‌ തിരൂരങ്ങാടി – ലാഡ്‌ അക്വിസിഷന്‍ ഡപ്യൂട്ടി കലക്‌ടര്‍ പി.വി. മോന്‍സി, താനൂര്‍ – ജില്ലാ രജിസ്‌ട്രാര്‍ ആര്‍. അജിത്‌ കുമാര്‍, തിരൂര്‍ – ജലസേചന വകുപ്പ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ എല്‍.എസ്‌. സലീം, കോട്ടക്കല്‍ – ജില്ലാ ടൗണ്‍ പ്ലാനര്‍ – അയിശ. പി.എ ,തവനൂര്‍ – പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെ. അയിഷാബി, പൊന്നാനി- എക്കണോമിക്‌സ്‌ ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ വിഭാഗം ഡെപ്യൂട്ടി ഡയറക്‌ടര്‍ വി. രാജേഷ്‌