നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ പുതിയ പാര്‍ട്ടിയുണ്ടാക്കും; പിസി ജോര്‍ജ്ജ്‌

p c georgeകോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന്‌ പിസി ജോര്‍ജ്ജ്‌. കേരള സെക്യുലര്‍ പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി ഫെബ്രുവരിയില്‍ തന്നെ നിലിവില്‍ വരും. പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്നും ഇടതുമുന്നണിയുമായി സഹകരിക്കാനാണ്‌ താല്‍പര്യമെന്നും പിസി ജോര്‍ജ്ജ്‌ പറഞ്ഞു.

കേരള കോണ്‍ഗ്രസ്‌ സെക്യുലറില്‍ നിന്ന്‌ പുറത്തായതോടെ സ്വന്തമായി ഒരു പാര്‍ട്ടി ഇല്ലാതെ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക എന്ന നിലയിലായിരുന്നു പിസി ജോര്‍ജ്ജ്‌. കേരള കോണ്‍ഗ്രസ്‌ എന്ന പേര്‌ സ്വീകരിക്കാന്‍ നിയമപരമായ തടസ്സമുള്ളതിനാല്‍ കേരള സെക്യുലര്‍ പാര്‍ട്ടിയെന്നാവും പുതിയ പാര്‍ട്ടിയുടെ പേര്‌.