നിയമസഭാസമ്മേളനം തുടങ്ങി: പ്രതിഷേധവുമായി പ്രതിപക്ഷം

assembly-nRHkjതിരു: നിയമസഭാസമ്മേളനത്തിന്‌ തുടക്കമായി. ബാര്‍കോഴക്കേസില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിനിടെ ചോദ്യോത്തരവേളയോടെയാണ്‌ നിയമസഭാസമ്മേളനത്തിനം തുടങ്ങിയത്‌. ബാര്‍കോഴക്കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ചാണ്‌ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിക്കുന്നത്‌.

പ്ലക്കാര്‍ഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷം സഭയില്‍ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണ്‌ ചോദ്യോത്തരവേള പുരോഗമിച്ചത്‌. നിയമസഭയില്‍ കെഎം മാണിയോട്‌ സഹകരിക്കില്ലെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ബാര്‍ കോഴ കേസ്‌ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാരേപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപോയി.

ചോദ്യോത്തരവേളയില്‍ എക്‌സൈസ്‌-തുറമുഖവകുപ്പ്‌ മന്ത്രി കെ ബാബു വിഴിഞ്ഞം പദ്ധതി സംബന്ധിച്ച വിവാദകൂടിക്കാഴ്‌ചയെക്കുറിച്ച്‌ മറുപടി നല്‍കി. ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അദാനി ഗ്രൂപ്പിനെ പ്രേരിപ്പിക്കുക മാത്രമാണ്‌ കെ വി തോമസിന്റെ വസതിയില്‍ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായതെന്നും മന്ത്രി കെ ബാബു പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പ്‌ കഴിയും വരെ നിയമസഭാ നടപടികള്‍ പുനക്രമീകരിച്ചേക്കുമെന്നാണ്‌ സൂചന.