നാളെ മുതല്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ് ലഭിക്കില്ല

ജനുവരി ഒന്നു മുതല്‍ ചില ഫോണുകളില്‍ ലോകത്തെ ഏറ്റവും പ്രചാരത്തിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം നിലയ്ക്കും. വാട്ട്‌സ് ആപ് തന്നെയാണ് ഇക്കാര്യം തങ്ങളുടെ ബ്ലോഗിലൂടെ അറിയിച്ചിട്ടുള്ളത്.

നോക്കിയ ഫോണുകളില്‍ ഉപയോഗിച്ചിരുന്ന സിമ്പിയന്‍ ഒഎസ്, ബ്ലാക്ക്‌ബെറി, ബ്ലാക്ക്‌ബെറി 10 ഒഎസ്, നോക്കിയ ട40, നോക്കിയ ട60, ആന്‍ഡ്രോയ്ഡ് 2.1, ആന്‍ഡ്രോയ്ഡ് 2.2 ഒഎസ്, വിന്‍ഡോസ് 7.1, ആപ്പിള്‍ ഐഫോണ്‍ 3GS, ഐ ഒ സ് 6 എന്നിവയിലാണ് വാട്ട്‌സ് ആപ് നിലയ്ക്കാന്‍ പോകുന്നത്. സുരക്ഷാ കാരണങ്ങളും മറ്റും മുന്‍നിര്‍ത്തിയാണ് ഈ ഫോണുകള്‍ക്കുള്ള സപ്പോര്‍ട്ട് വാട്ട്‌സ് ആപ് നിര്‍ത്തുന്നത്.