നാളെ ‘ബിഗ്ബി”ക്ക് 70 ; ആഘോഷിക്കാന്‍ രജനിയും മോഹന്‍ലാലും

നാളെ ഇന്ത്യന്‍ സിനിമയിലെ അതികായന്‍ അമിതാബ് ബച്ചന് എഴുപത് തികയുന്നു. സൂപ്പര്‍താരത്തിന്റെ പിറന്നാള്‍ സുദിനം തകര്‍ത്താഘോഷിക്കാന്‍ ഒരുങ്ങുകയാണ് കുടംബാംഗങ്ങളും, സുഹൃത്തുക്കളും, ആരാധകരും. രാജ്യസഭാംഗവും നടിയുമായ അമിതാഭിന്റെ ഭാര്യ ജയബച്ചനാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വീട്ടില്‍ തന്നെയുള്ള ഇന്ത്യന്‍ സെലിബ്രറ്റികളായ ഐശ്വര്യറായിയും, അഭിഷേകിനുമൊപ്പം ബോളിവുഡിലെയും ഇന്ത്യയിലെ സാമൂഹിക രാഷ്ീ്രയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ഇവര്‍ക്ക് പുറമെ തെന്നിന്ത്യയിലെ മഹാനടന്‍മാരായ സ്‌റ്റൈല്‍മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മലയാളത്തിന്റെ അഭിമാനം ഭരത് മോഹന്‍ലാലും ഈ നക്ഷത്ര കൂടിച്ചേരലില്‍ പങ്കെടുക്കും.

കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇത്തരം പാര്‍ട്ടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് രജനിയുടെ പതിവ്. എന്നാല്‍ ബച്ചനോടുളള ബന്ധം കാരണമാണ് രജനി എത്തുന്നത്.. ബച്ചന്റെ ആദ്യമലയാള ചിത്രം ലാലിനൊപ്പമാണ്.