നാളെ പരപ്പനങ്ങാടിയില്‍ ഹര്‍ത്താല്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടിക്കനുവദിച്ച ഹാര്‍ബര്‍ ചാപ്പപ്പടിയില്‍ നിര്‍മിക്കണമെന്നാവാശ്യപ്പെട്ട് ഹാര്‍ബര്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പരപ്പനങ്ങാടിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. പരപ്പനങ്ങാടി ടൗണില്‍ ഉച്ചവരെയും തീരദേശ മേഖലയില്‍ രാവിലെ 6 മണിമുതല്‍ വൈകീട്ട് 6 മണിവരെയുമാണ് ഹര്‍ത്താല്‍. അതെ സമയം വാഹനങ്ങള്‍ തടയില്ലെന്ന് ഹാര്‍ബര്‍കമ്മിറ്റി അറിയിച്ചു.

കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന വര്‍ഷങ്ങളില്‍ പരപ്പനങ്ങാടിക്കനുവദിച്ച ഹാര്‍ബര്‍ കേവല പ്രാദേശിക വാദത്തിന്റെ ഭാഗമായി നാടിന് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ നീങ്ങി. ഇപ്പോള്‍ ചെട്ടിപ്പടിക്ക് തെക്കുഭാഗത്തുള്ള അങ്ങാടി കടപ്പുറത്ത് ഹാര്‍ബര്‍ തുടങ്ങാനാണ് സര്‍ക്കാറിന്റെയും തുറമുഖ വകുപ്പിന്റെയും തീരുമാനം. അതുകൊണ്ടുതന്നെ നാളത്തെ ഹര്‍ത്താല്‍ ചെട്ടിപ്പടിയില്‍ ഉണ്ടാകില്ല.

ഇതില്‍ കപ്രതിഷേധിച്ചാണ് നാളത്തെ പരപ്പനങ്ങാടി ഹര്‍ത്താല്‍.