ഇന്ന്‌ കേരള ഹര്‍ത്താല്‍; യുഡിഎഫില്‍ ആശയക്കുഴപ്പം

തിരു:  മുല്ലപെരിയാര്‍ സമര സമിതി പ്രഖ്യാപിച്ച കേരള ഹര്‍ത്താല്‍ ബുധനാഴ്ച. ഹര്‍ത്താലിനെ കുറിച്ച യുഡിഎഫിലെ ഘടക കക്ഷിനേതാക്കള്‍ പരസ്യമായി അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ മുല്ലപെരിയാര്‍ വിഷയം വീണ്ടും രാഷ്ട്രീയ ചര്‍ച്ചയാവുകയാണ്.
ഹര്‍ത്താലിന് കേരളകോണ്‍ഗ്രസ് (എം) പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ മറ്റ് യുഡിഎഫ് കക്ഷികള്‍ തന്ത്രപൂര്‍വ്വമായ നിലപാടാണ് ഈ വിഷയത്തില്‍ എടുത്തത്്. ഹര്‍ത്താലെല്ല സമവായമാണ് പ്രശ്നപരിഹാരത്തിനാവശ്യം എന്ന നിലപാട് വ്യക്തമാക്കി ഹര്‍ത്താലിനെതിരെ മുസ്ലീം ലീഗ്‌ രംഗത്തെത്തി. കേന്ദ്രത്തിനെതിരായ സമരത്തില്‍ പങ്കെടുക്കുന്നത് ധാര്‍മികമായി ശരിയല്ല എന്ന നിലപാടാണ് ചില ഘടക കക്ഷികള്‍ക്ക്.

 

എന്നാല്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രയുടെ അനങ്ങാപ്പാറനയത്തില്‍ ശക്തമായ പ്രതിഷേധമാണ് കേരളാ കോണ്‍ഗ്രസ്സിനുള്ളത്.രണ്ടാംഘട്ട പ്രക്ഷോഭമായി കടുത്ത നടപടികളിലേക്കു പോകാനാണു പാര്‍ട്ടി ആലോചിക്കുന്നത്. കേരളത്തിനോടു ചിറ്റമ്മനയം കാട്ടുന്ന കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണപിന്‍വലിക്കണമെന്നും യു.ഡി.എഫ്. വിടണമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്.

 

സമരസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിന് ഇടുക്കിയില്‍ ഇടതുപക്ഷം പിന്‍തുണയ്ക്കുന്നുണ്ട്.