” നാളത്തെ പഞ്ചായത്ത് ” പരിഷത്ത് ശില്‍പശാല

k.k.janardann Udghatanamമലപ്പുറം : ശാസ്ത്ര സാഹിത്യപരിഷത്തിന്‍റെ ആഭിമുഖ്യത്തില്‍ നാളത്തെ കേരളം, നാളത്തെ പഞ്ചായത്ത് എന്ന വിഷയത്തില്‍ ജില്ലാശില്‍പശാല സംഘടിപ്പിച്ചു. ഒരുപതിറ്റാണ്ടുകാലത്തെ ജനകീയാസൂത്രണ പ്രവര്‍ത്ത നങ്ങളുടെ സൂക്ഷമതലത്തിലുള്ള വിലയിരുത്തല്‍ നടത്താന്‍ ശില്‍പശാല തീരുമാനിച്ചു. ഇതിനായി വിഷയ മേ ഖലാടിസ്ഥാനത്തില്‍ ഇരുപത് പഞ്ചായത്തുകളെ തെരഞ്ഞെടുക്കുകയും ഇവിടങ്ങളില്‍ ഓരോമേഖലകളിലും വന്ന മാറ്റങ്ങള്‍ പഠിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കുകയുംചെയ്തു. പഞ്ചായത്തുകളിലെ സെക്കന്‍ററി ഡാ
റ്റാ ശേഖരണവും ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷനും ശേഷം പഠനറിപ്പോര്‍ട്ട് തയ്യാറാക്കും.
ശില്‍പശാല പരിഷത്ത് മുന്‍ജനറല്‍ സെക്രട്ടറി കെ.കെ.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇ.വിലാസിനി അധ്യക്ഷതവഹിച്ചു. നാളത്തെപഞ്ചായത്ത് ഒരുപരിപ്രേക്ഷ്യം കെ.അരുണ്‍കുമാര്‍ അവത രിപ്പിച്ചു. വിവിധ സെഷനുകളില്‍ കെ.വിജയന്‍, കെ.കെ.പുരുഷോത്തമന്‍, സജിജേക്കബ്, വേണുപാലൂര്‍, എ. ശ്രീധരന്‍, എം.ഗോപാലന്‍, പി.സതീശന്‍, പി.രമേഷ് കുമാര്‍, കെ.രാധിക, എസ്.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ജിജി വര്‍ഗീസ് സ്വാഗതവും പി.അനൂപ് നന്ദിയും പറഞ്ഞു.
പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ജനപക്ഷ വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ചുകൊണ്ട് പഞ്ചാ യത്ത് തലങ്ങളില്‍ ഒക്ടോബറില്‍ ജനസഭകള്‍ സംഘടിപ്പിക്കാനും, കേമ്പയിന്‍ പ്രവര്‍ത്തനങ്ങല്‍ നടത്താനും ശില്‍പശാല തീരുമാനിച്ചിട്ടുണ്ട്.