നാല് കിണറുകളില്‍ കൊടിഞ്ഞിയില്‍ തിരയിളക്കം

തിരൂരങ്ങാടി: വെള്ളിയാഴ്ച രാവിലെ കൊടിഞ്ഞിയിലെ മച്ചിങ്ങത്താഴത്തെ നാല് വീടുകളിലെ കിണറ്റില്‍ തിരയിളക്കം അനുഭവപ്പെട്ടു.

വേറാട്ടില്‍ മുഹമ്മദ്, വേറാട്ടില്‍ അബ്ദുല്‍ സലാം, മച്ചിങ്ങല്‍ കോയ, മച്ചിങ്ങല്‍ ജഅ്ഫര്‍ എന്നിവരുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് വെള്ളം തിളച്ചു മറിയുന്നത്. അടിഭാഗത്ത് പാറയുള്ള കിണറ്റില്‍ തിരയിളക്കം തുടരുന്നുണ്ടെങ്കിലും ജലവിതാനം ഉയരുന്നില്ല. തിരയിളക്കം വാര്‍ത്ത പരന്നതോടെ ഒട്ടേറെ പേരാണ് പ്രതിഭാസം കാണാന്‍ ഇവിടേക്കെത്തിക്കൊണ്ടിരിക്കുന്നത്.