നാറ്റോ ആസ്ഥാനത്തിന് നേരെ താലിബാന്‍ ആക്രമണം

കാബൂള്‍: അഫ്ഗാനിലെ നാറ്റോ ആസ്ഥാനത്തിന് നേരെ താലിബാന്‍ ആക്രമണം. കാബൂള്‍ വിമാനത്താവളത്തിന് സമീപമുള്ള ആസ്ഥാനത്താണ് ആയുധധാരികളായ താലിബാന്‍ തീവ്രവാദികള്‍ ആക്രമം നടത്തിയത്. റോക്കറ്റുകളും ഗ്രനൈഡുകളും ഉപയോഗിച്ചായിരുന്നു തീവ്രവാദി ആക്രമണം. വിമാനതാവളത്തിന് സമീപമുള്ള പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിലായിരുന്നു ആക്രമണം നടന്നത്.