നായ്‌ക്കളെ വെട്ടിയത് തീവ്രവാദികള്‍ ; ഇന്റലിജന്‍സ്

മലപ്പുറം : ജില്ലയില്‍ നായ്‌ക്കള്‍ക്ക് വെട്ടേല്‍ക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ വര്‍ഗീയ തീവ്രവാദിസംഘടനകളാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയ്ക്കുപുറമെ കോഴിക്കോട് തൃശൂര്‍ ജില്ലകളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ വളരെ ഗൗരമായാണ് കാണുന്നതെന്നും ഇതെകുറിച്ചുള്ള അന്വേഷണം ശക്തമാക്കിയതായിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംഭവത്തോട് പ്രതികരിച്ചു. അന്വേഷണം ശക്തമാക്കുന്നതിെന്റ ഭാഗമായി സംസ്ഥാന പോലീസും ഫോറസ്റ്റ്‌ഫോഴ്‌സും ചേര്‍ന്ന പ്രത്യേക അന്വേഷണസംഘത്തെ ഇതിനായി നിയോഗിച്ചതായും മന്ത്രി പറഞ്ഞു.