നാനോ ഡീസല്‍

നാനോ അവതരിപ്പിച്ച് ടാറ്റ ഇന്ത്യന്‍ വാഹനലോകത്തെ ഞെട്ടിപ്പിച്ചതോടൊപ്പം തന്നെ ഏതൊരു വാഹന നിര്‍മ്മാതാവിനേയും ഒന്നു ഇരുത്തി ചിന്തിപ്പിക്കാനും കഴിഞ്ഞു. വില കുറഞ്ഞ കാറാണെങ്കിലും ഗുണനിലവാരമില്ലാത്ത കാറാണെന്ന് നാനോയെക്കുറിച്ച് ആരും പറഞ്ഞില്ല. എതിരാളികള്‍ പോലും വിലകുറഞ്ഞ കാറുകള്‍ ഉണ്ടാക്കുന്നതിനെ പറ്റി ആലോചിച്ചുപോയിരിക്കുന്നു. നാനോ 2012 എന്ന മോഡല്‍ അടിമുടി മാറിയാണ് പ്രത്യക്ഷപ്പെട്ടതെങ്കില്‍ ടാറ്റ വാഹനത്തിന്റെ വില വര്‍ദ്ധിപ്പിക്കാതെയാണ് രണ്ടാം വിപ്ലവം നടത്തിയത്.

ഒരു ലക്ഷം രൂപക്ക് പെട്രോള്‍ കാറുകള്‍ എന്ന സ്വപ്നം നാനോയ്ക്ക് സാധ്യമായെങ്കില്‍ വാഹന ലോകത്തിന് ഇനി മിറച്ചൊന്ന് ചിന്തിക്കുവാനില്ല. കാരണം രണ്ട് ലക്ഷം രൂപയ്ക്ക് ടാറ്റ നാനോ ഡീസല്‍ കാര്‍ എന്ന സ്വപ്നം 2012 ആദ്യത്തില്‍ തന്നെ ടാറ്റ നടപ്പില്‍ വരുത്തികൂടായ്കയില്ല. പറഞ്ഞാല്‍ വാക്കുപാലിക്കുന്ന മോട്ടോര്‍ കമ്പനി എന്ന ഖ്യാതി ടാറ്റ ഇതിനു മുമ്പേ തന്നെ നടപ്പിലാക്കിയതാണ്.
ഇന്ന് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള കാറാണ് ടാറ്റ നാനോ, പെട്രോള്‍ ലിറ്ററിന് 25.4 കി.മീറ്റര്‍ ആണ് അതിന്റെ മൈലേജ്. 624 സി.സി, 2 സിലിണ്ടര്‍ എഞ്ചിനാണ് പെട്രോള്‍ എഞ്ചിനെങ്കില്‍, ബോഷ് ഡീസല്‍ സിസ്റ്റവുമായി ചേര്‍ന്ന് നാനോ 800 സി.സി.യിലുള്ള പുതിയ എഞ്ചിനാണ് ഡീസല്‍ നാനോയില്‍ വരാനിരിക്കുന്നത്. മൈലേജിന്റെയും വിലയുടെയും കാര്യത്തില്‍ പുതിയ ഞെട്ടലിന് കാതോര്‍ത്തിരിക്കാം.