നാടോടി സ്‌ത്രീയുടെ കൈയിലുള്ള കുഞ്ഞിന്റെ ഫോട്ടോ വാട്ട്‌സ്‌ആപ്പിലും ഫെയ്‌സ്‌ബുക്കിലും ഇട്ടവര്‍ ഇളിഭ്യരായി

Untitled-1 copyനാദാപുരം: കൈകുഞ്ഞിനെ തട്ടിയെടുത്തതെന്ന സംശയത്തിന്റെ പേരില്‍ നാട്ടുകാര്‍ നാടോടി സ്‌ത്രീയെ തടഞ്ഞുവെച്ച്‌ ഫോട്ടോയെടുത്ത്‌ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്‌ വെറുതെയായി. നാടോടി സ്‌ത്രീയുടെ കൈയില്‍ നിന്ന്‌ കിട്ടയ കുഞ്ഞ്‌ അവരുടേതുതന്നെയെന്ന്‌ പോലസ്‌ സ്ഥിരീകരിച്ചതോടെ ഇരുവരെയും ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ കൈകുഞ്ഞുമായി ഈ നാടോടി സ്‌ത്രി കല്ലാച്ചി മത്സ്യമാര്‍ക്കറ്റിനടുത്തെത്തിയത്‌. കുഞ്ഞിന്‌ നല്ല നിറവും വൃത്തിയുമുണ്ടായതോടെ ചിലര്‍ ഇത്‌ നാടോടി സ്‌ത്രീയുടെ കുഞ്ഞല്ലെന്ന്‌ സംശയം പ്രകടിപ്പിച്ചതോടെയാണ്‌ പ്രശനങ്ങളുടെ തുടക്കം. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പെട്ടവരാണിവരെന്ന്‌ ചിലര്‍ സാക്ഷ്യപ്പെടുത്തുകകൂടി ചെയ്‌തതോടെ സംഗതി കാര്യമായി. ഇതിനിടെ കൂടി നിന്നവരില്‍ ചിലര്‍ ബലമായി മൊബൈലില്‍ ഇവരുടെ ഫോട്ടോ എടുക്കാനും തുടങ്ങി. ചോദ്യം ചെയ്യലിന്റെ ഭാഷ പൗരുഷമാവുകയും ചെയ്‌തു. ഇതിനിടെ ഫോട്ടോ എടുത്ത ചിലര്‍ കല്ലാച്ചി ടൗണില്‍ നിന്ന്‌ തട്ടിയെടുക്കപ്പെട്ട ഒരു കുഞ്ഞിനെയുമായി ഒരു സ്‌ത്രീ പിടികൂടപ്പെട്ടിട്ടുണ്ടെന്നും ഫോട്ടോയില്‍ കാണുന്ന കുട്ടിയുടെ ബന്ധുക്കള്‍ ബന്ധപ്പെടണമെന്നുമുള്ള പോസ്‌റ്റ്‌ ഫെസ്‌ബുക്ക്‌,വട്‌സ്‌ആപ്പ്‌ വഴി പ്രചരിപ്പിച്ചതോടെ കാട്ടുതീപോലെ ഈ വാര്‍ത്ത പരക്കുകയായിരുന്നു.

തുടര്‍ന്ന്‌ നൂറുകണക്കിനാളുകള്‍ സംഭവസ്ഥലത്ത്‌ തടിച്ചുകൂടിയതോടെ ഗതാഗതം സ്‌തംഭിക്കുന്ന അവസ്ഥപോലുമുണ്ടായി. പിന്നീട്‌ പോലീസെത്തി കുഞ്ഞിനെയും അമ്മയേയും സ്‌റ്റേഷനിലേക്ക്‌ മാറ്റുകയായിരുന്നു. ്‌ ഉത്തരേന്ത്യക്കാരിയായ ഈ നാടോടി സ്‌ത്രീയുടെയും കുഞ്ഞിന്റെയും ബന്ധുക്കള്‍ സ്റ്റേഷനിലെത്തിയതോടെയാണ്‌ സത്യാവസ്ഥ പുറത്തുന്നത്‌.

എന്നാല്‍ വാട്ട്‌സ്‌ആപ്പിലെ പ്രചാരകര്‍ വീണത്‌ വിദ്യയാക്കുകയാണ്‌. ഫോട്ടോ ഷെയര്‍ചെയ്‌ത വാര്‍ത്തയറിഞ്ഞ്‌ സ്ഥലത്തെത്തിയ ബന്ധുകള്‍ക്ക്‌ കുട്ടിയെ കൈമാറിയെന്നും നമ്മള്‍ ഇനിയും ജാഗ്രതപാലിക്കണമെന്നും വിവരം ഷെയര്‍ ചെയ്‌ത ഗ്രൂപ്പുകളെ അഭിനന്ദിക്കുകയും ചെയ്യുകയാണ്‌ ഇവരിപ്പോഴും.