നാടോടികള്‍ക്കൊപ്പം കണ്ട കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുത്തു.

തിരൂരങ്ങാടി: നാടോടികളോടൊപ്പം കണ്ടെത്തിയ കുട്ടിയെ രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. കക്കാട് നിന്നും ബുധനാഴ്ച രാത്രി നാടോടികളുടെ കൈവശം കാണപ്പെട്ട കുഞ്ഞിനെ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കക്കാട് താമസിക്കുന്ന നാടോടികളുടെ കൈവശം മുമ്പില്ലാതിരുന്നതും നല്ല വെളുത്ത നിറവുമുള്ള കുട്ടിയെ കണ്ടതാണ് സംശയത്തിനിടയാക്കിയത്. മധുര സ്വദേശീയായ സ്ത്രീയുടെ മകന്റെ കുഞ്ഞാണെന്ന് ഇവര്‍ പറഞ്ഞു. മദ്യപനായ മകന്റെ ശല്ല്യം സഹിക്കാനാവാത്തതിനെ തുടര്‍ന്ന് കുട്ടിയെ പ്രസവിച്ച് 20 ദിവസം കഴിഞ്ഞ് കുട്ടിയടെ അമ്മ കാമുകനോടൊപ്പം പോകുകയായിരുന്നുവെന്നും നാടോടികള്‍ പറഞ്ഞു. നാടോടി സ്ത്രീയുടെ മകന്‍ രേഖകള്‍ കാണിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ ഇവര്‍ക്ക് വിട്ടു നല്‍കിയതായി പോലീസ് പറഞ്ഞു.