നാടെങ്ങും നബിദിനാഘോഷം

namidinamതിരുവനന്തപുരം: സമാധാനത്തിന്റെയും സാഹോദര്യത്തിന്റേയും സന്ദേശമുയര്‍ത്തി കേരളത്തിലെങ്ങും നബിദിനാഘോഷം. മുഹമ്മദ്‌ നബിയുടെ 1490 ാമത്‌ ജമദിനമാണ്‌ ലോകമെങ്ങും ഇസ്ലാം മത വിശ്വാസികള്‍ ആഘോഷിക്കുന്നത്‌. ക്രിസതുവര്‍ഷം 571 ഏപ്രില്‍ 21 ന്‌ പുലര്‍ച്ചെ സുബ്‌ഹിയോട്‌ അടുത്ത സമയത്താണ്‌ മുഹമ്മദ്‌ നബി ജനിച്ചത്‌. ഹിജ്ര വര്‍ഷം റബീഉല്‍ അവ്വല്‍ 12 നാണ്‌ നബിദിനം. സംസ്ഥാനത്ത്‌ ഇന്നലെ വൈകീട്ടും ഇന്ന്‌ കാലത്തുമായി നബിദിനാഘോഷ പരിപാടികള്‍ നടന്നു.

കോഴിക്കോടും മലപ്പുറത്തും എറണാകുളത്തും കുട്ടികളും മുതിര്‍ന്നവരും അണിനിരന്ന റാലികളും നടന്നു. പള്ളികളില്‍ സ്വലാത്ത്‌ പ്രാര്‍ത്ഥനയും മദ്രസകളില്‍ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. അന്നദാനമാണ്‌ നബിദിനത്തിലെ മറ്റൊരു പ്രധാന ചടങ്ങ്‌.

ലോകത്തെ സമാധാനവും ശാന്തിയും പുലര്‍ത്താന്‍ നബിവചനങ്ങളും അദേഹം നല്‍കിയ സന്ദേശങ്ങളും പിന്തുടരാന്‍ വിവധ മുസ്ലീം നേതാക്കള്‍ ആഹ്വാനെ ചെയ്‌തു.