നാടുനിറയെ മോഷ്ടാക്കള്‍ ; ഇരുട്ടില്‍ തപ്പി പോലീസ്

വള്ളിക്കുന്ന് : കഴിഞ്ഞ ഒരാഴ്ച്ചയായി ചെട്ടിപ്പടി, വള്ളിക്കുന്ന് മേഖലയില്‍ മോഷ്ട്ാക്കളുടെ വിളയാട്ടം വ്യാപകമാകുന്നു.

 

ഇന്നലെ രാത്രിയിലാണ് അവസാന സംഭവം. രാത്രി ഒരുമണി സമയത്ത് മാധവാന്ദ വിലാസം ഹൈര്‍സെക്കന്റി സ്‌കൂളിന് സമീപത്തുള്ള പാലക്കല്‍ അശോകന്‍, മോഹനന്‍, കണ്ണംപുറത്ത് ചന്ദ്രശേഖരന്‍ മാഷ് എന്നിവരുടെ വീട്ടിലാണ് മോഷണ ശ്രമമം ഉണ്ടായത്. മോഹനന്റെ വീട്ടിനകത്ത്് കയറിയ മോഷ്ട്ാക്കള്‍ വീട്ടുകാര്‍ ഒച്ചവച്ചതിനെ തുടര്‍ന്ന്്് ഓടി രക്ഷപ്പെടുകയായിരുന്നു. സംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നു.

 

ഒരാഴ്ച്ച മുമ്പ്്് ചെട്ടിപ്പടിയിലും സമാന രീതിയില്‍ വാതില്‍ പൊളിച്ച്  അകത്ത്  കയറിയ മോഷണ സംഘം വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണം കവര്‍ന്നിരുന്നു. ചെട്ടിപ്പടയില്‍ നിന്നുതന്നെ കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച്  വരുന്ന ആളുടെ കൈയില്‍നിന്നും 50,000 രൂപ ബൈക്കിലെത്തിയ മോഷ്ടാവ് തട്ടിപ്പറിച്ച്  കടന്നു കളഞ്ഞിരുന്നു.

ഈ കേസുകളിലൊന്നും തന്നെ എ്‌തെങ്കിലും നടപടി എടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇതില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.

പോലീസ് നടപടി സ്വീകരിക്കുന്നില്ലെങ്കിലും വെറുതെയിരിക്കുവാന്‍ നാട്ടുകാര്‍ തയ്യാറല്ല. ഇവിടങ്ങളിലെല്ലാം തന്നെ യുവാക്കള്‍ സംഘം ചേര്‍ന്ന് മോഷ്ട്ടാക്കള്‍ക്കെതിരെ പട്രോളിങ് നടത്തുകയാണ്.