‘നാഗമാണിക്യ’ത്തിന് പുരസ്കാരം

തൃശൂര്‍: തൃശൂരില്‍ സമാപിച്ച  കുട്ടികളുടെ ചലച്ചിത്രോത്സവത്തില്‍ ഭരതന്നൂര്‍ ഷമീര്‍ സംവിധാനം ചെയ്ത ‘നാഗമാണിക്യം’ സീനിയര്‍ സെക്കന്‍ഡറി ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
പാമ്പ് പിടിത്തക്കാരന്‍ വാവസുരേഷിന്‍െറ  ജീവിതകഥ പറയുന്ന  ‘നാഗമാണിക്യം’  10,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരത്തിനാണ് അര്‍ഹമായത്. ടി.എം.എ ഹമീദ് കൂരാച്ചുണ്ട് ആണ് ചിത്രം നിര്‍മിച്ചത്.  ഷമീറിന്‍െറ അഞ്ചാമത്തെ ഷോര്‍ട്ട് ഫിലിമാണിത്.
ഷമീര്‍ തിരക്കഥ എഴുതിയ ‘ഒരു ദേശം ഒരാളോട് പറഞ്ഞത്’ എന്ന ഡോക്യുമെന്‍ററി ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (Iffk)യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2008ല്‍ സംവിധാനം ചെയ്ത ‘എക്സിറ്റ്’ എന്ന ഹ്രസ്വചിത്രം എസ്.ഐ.ഇ.ടി ചലച്ചിത്രോത്സവത്തില്‍ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കേരള ചലച്ചിത്ര അക്കാദമിക്കും വനിതാ കമീഷനും വേണ്ടി വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തിയിട്ടുണ്ട്.  മാധ്യമം തിരുവനന്തപുരം യൂനിറ്റ് സബ് എഡിറ്ററാണ് ഷമീര്‍. ഭാര്യ: അസീന. മകള്‍: ഹലീമ ഫാത്വിമ.