നവീകരിച്ച ഷെവര്‍ലെ എന്‍ജോയ്‌ 2015 മോഡല്‍

bb-enjoy-exterior-frontഏറെ പുതുമകളുമായി ഷെവര്‍ലെ എന്‍ജോയ്‌ 2015 മോഡല്‍ ജനറല്‍ മോട്ടോഴ്‌സ്‌ വിപണിയിലിറക്കി. ഏഴ്‌, എട്ട്‌ സീറ്റ്‌ ഓപ്‌ഷനുകളോടെ ലഭ്യമായ ഇവയുടെ ബാഹ്യരൂപത്തില്‍ മാറ്റങ്ങള്‍ പരിമിതമാണ്‌. പിന്നിലെ നമ്പര്‍ പ്ലേറ്റിനു മുകളില്‍ ക്രോം അലങ്കാരവും കറുപ്പ്‌ നിറത്തിലുള്ള ബി പില്ലറുകളുമാണ്‌ രൂപമാറ്റത്തിലെ പുതുമ. ഇതുകൂടാതെ ഓഡിയോ കണ്‍ട്രോളുള്ള പുതിയ മൂന്ന്‌ സ്‌പോക്ക്‌ സ്‌റ്റിയറിങ്‌ വീല്‍ ഉള്‍ഭാഗത്തിനു പ്രീമിയം ഫീല്‍ നല്‍കുന്നു. ഡോര്‍ ഹാന്‍ഡിലുകള്‍, ഹാന്‍ഡ്‌ ബ്രേക്ക്‌ ലിവര്‍, ഗിയര്‍നോബ്‌, എസി വെന്റുകള്‍ എന്നിവയ്‌ക്ക്‌ ക്രോം ഫിനിഷ്‌ നല്‍കിയിട്ടുമുണ്ട്‌. കൂടാതെ ഇതിന്റെ അപ്‌ഹോള്‍സ്‌റ്ററിയും പുതിയതാണ്‌.bb-enjoy-interior

1.3 ലിറ്റര്‍ ഡീസല്‍(74 ബിഎച്ച്‌പി),1.4 ലിറ്റര്‍ പെട്രോള്‍(99 ബിഎച്ച്‌പി) എന്‍ജിന്‍ വകഭേദങ്ങള്‍ എന്നിവയും പുതുക്കിയ എന്‍ജോയിയുടെ പ്രത്യേകതകളാണ്‌. അഞ്ച്‌ സ്‌പീഡാണ്‌ ഗിയര്‍ ബോക്‌സ്‌. ഡീസലിന്‌ 18.20 കിലോമീറ്ററും പെട്രോളിന്‌ 13.70കിലോമീറ്ററുമാണ്‌ കമ്പനി വാഗ്‌ദാനം നല്‍കിയിട്ടുള്ളത്‌.bb-enjoy-power-charger

എന്‍ജോയിയുടെ മുന്തിയ വകഭേദത്തിന്‌ എബിഎസ്‌-ഇബിഡി, രണ്ട്‌ എയര്‍ബാഗുകള്‍, റിവേഴ്‌സ്‌ പാര്‍ക്ക്‌ അസിസ്റ്റ്‌സ്‌ എന്നീഫിച്ചറുകളുണ്ട്‌. 6.24 ലക്ഷം മുതല്‍ 8.79 ലക്ഷം വരെയാണ്‌ ഡല്‍ഹി എക്‌സ്‌ഷോറൂം വില.