നവീകരിച്ച മാനാഞ്ചിറ സ്‌ക്വയര്‍ നാളെ തുറന്നുകൊടുക്കും.

കോഴിക്കോട്: ഇടക്കാലത്ത് നവീകരണപ്രവര്‍ത്തികള്‍ക്കായി അടച്ചിട്ടിരുന്ന മാനാഞ്ചിറ സ്‌ക്വയര്‍ തിങ്കളാഴ്ച തുറന്നുകൊടുക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ ജനകീയാസൂത്രണത്തിലുള്‍പ്പെടുത്തിയാണ് നവീകരണം പൂര്‍ത്തിയാക്കിയത്. വൈകിട്ട് അഞ്ചുമണിക്കു നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി എ.പി അനില്‍ കുമാര്‍ മാനാഞ്ചിറ സ്‌ക്വയര്‍ തുറന്നു കൊടുക്കും. ചടങ്ങില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.കെ പ്രേമജം അധ്യക്ഷത വഹിക്കും.

photos:biju ibrahim


കോഴിക്കോട് നഗരത്തിനകത്തെ ഈ പച്ചതുരുത്ത് നഗരവാസികള്‍ക്ക് എന്നുമൊരു ഗൃഹാതുരത്വമായിരുന്നു. ഒരു കാലത്ത് ഫുട്‌ബോള്‍ മൈതാനമായും നഗരത്തിലെ സാംസ്‌കാരികകൂട്ടായ്മയുടെ തുറന്നയിടമായും വര്‍ത്തിച്ചിരുന്ന മാനാഞ്ചിറ മൈതാനം പിന്നീട് നഗരത്തിലെ തിരക്കുപിടിച്ച ജീവിതത്തിന്റെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള വിശാലമായ പാര്‍ക്കായി മാറുകയായിരുന്നു.

 

തുടക്കത്തില്‍ മ്യൂസിക് ഫൗണ്ടന്‍ അടക്കമുള്ള വിനോദോപാധികള്‍ ഈ പാര്‍ക്കിനകത്തുണ്ടായിരുന്നു. അവസാനമായി പുല്‍ത്തകിട മാറ്റി സ്ഥാപിക്കുകയും നടപ്പാത നവീകരിക്കുന്നതുള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടന്നത്.