നഴ്‌സ്മാരുടെ സമരം ഒത്തുതീര്‍ന്നു

അങ്കമാലി:  അങ്കമാലി ലിറ്റില്‍ ഫളവര്‍ ആശുപത്രിയില്‍ ദിവസങ്ങളായി നഴ്‌സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു.
ജോലിയില്‍ നിന്ന് പിരിച്ചുവിട്ട 4 പേരെ തിരിച്ചെടുക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് സമ്മതിച്ചു. റീജിണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയിലാണ് സമരം തീര്‍ന്നത്. ലിറ്റില്‍ ഫളവര്‍ ആശുപത്രിയില്‍ നേഴ്‌സുമാര്‍ക്ക് മിനിമം വേതനം നല്‍കാനും തീരുമാനിച്ചു.
സമരം തീര്‍ന്നില്ലെങ്കില്‍ ജനുവരി 26ന് സംസ്ഥാന വ്യാപകമായി പണിമുടക്കാന്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു.