നഴ്‌സസ് സമരത്തിലേക്ക് കാറിടിച്ച് കയറ്റിയ ഡോക്ടര്‍ അറസ്റ്റില്‍

 എറണാകുളം: ലേക്ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സ്മാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മോഹന്‍ മഞ്ഞക്കര എന്ന ഡോക്ടറാണ് സമരം ചെയ്യുന്ന നഴ്‌സ്മാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ച് കയറ്റിയത്. സംഭവത്തില്‍ സമരം ചെയ്തിരുന്ന രണ്ട് നഴ്‌സുമാര്‍ക്ക് പരിക്കേറ്റു.

ആ സമയത്ത് ഡോക്ടര്‍ മദ്യപിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തൊഴില്‍ മന്ത്രിയുടെ മദ്ധ്യസ്ഥതയില്‍ ഇന്നലെ ലേകഷോര്‍ മാനേജ്‌മെന്റും നഴ്‌സുമാരുടെ സംഘടനയും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കാനാവില്ലെന്ന ഉറച്ചനിലപാടില്‍ മാനേജ്‌മെന്റ് നിന്നതിനാല്‍ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് നഴ്‌സുമാര്‍ ലേക്ഷോറിന്റെ പ്രവേശന കവാടത്തില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.