നഴ്‌സസ് സമരം; സിഐടിയുവിന് പി.കെ പോക്കറുടെ വിമര്‍ശനം

നഴ്‌സസ് സമരത്തില്‍ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നിലപാടിനെതിരെ നിശിത വിമര്‍ശനവുമായി പുരോഗമന സാഹിത്യ സംഘം നേതാവ് പികെ പോക്കര്‍

സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ഫെയ്‌സ് ബുക്കിലെ പോസ്റ്റിലാണ് സിഐടിയു, എ ഐടിയുസി തുടങ്ങിയ ട്രെയ്ഡ് യൂണിയനുകളുടെ നിസംഗതയ്‌ക്കെതിരെ പോക്കര്‍മാഷ് രൂക്ഷമായി പ്രതികരിച്ചത്. കേരളത്തിലെ നഴ്‌സുമാര്‍ കൊടിയ പീഢനത്തിന് വിധേയമാകുമ്പോള്‍ വര്‍ഗ സമര സിദ്ധാന്തങ്ങള്‍ ഉരവിടുന്ന സംഘടനകള്‍ നിസംഗത പാലിക്കുന്നുവെന്നാണ് വിമര്‍ശനം. ‘വൈകിയില്ല, ഇനിയും സമയമുണ്ട് പൊളിക്കാനല്ല. രക്ഷിക്കാന്‍ ‘ എന്ന ആഹ്വാനത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

സിപിഎം ജനകീയ സമരങ്ങളെ കൈയൊഴിയുന്നു എ്ന്ന വിമര്‍ശനം ശക്തമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പോക്കര്‍ മാഷുടെ ഇടപെടല്‍ ഇടത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചേക്കും.