നഴ്‌സസ് സമരം ശക്തമാകുന്നു

By സ്വന്തം ലേഖകന്‍ |Story dated:Wednesday February 1st, 2012,09 04:am

എറണാങ്കുളം:  സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ലേക് ഷോര്‍ ആശുപത്രിയിലെയും കോലഞ്ചേരി മെഡിക്കല്‍ കോളേജിലെയും നഴ്‌സുമാര്‍ നടത്തുന്ന സമരം ശക്തമായി.

കോലഞ്ചേരിയിലെ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് വിവിധ സംഘടനകളും രക്ഷിതാക്കളും രംഗത്തെത്തി. സമരക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് നാട്ടുകാരാണ്.

ഇതേസമയം ലേക് ഷോറിലെ സമരം ചെയ്യുന്ന നഴ്‌സുമാരെ മാനേജ്മെന്റ് പിരിച്ചുവിടല്‍ ഭീഷണിയോടെയാണ് നേരിട്ടത്്. 50 നഴ്‌സുമാരെ പിരിച്ചുവിട്ടതായി വാര്‍ത്ത പരന്നുവെങ്കിലും പിന്നീട് അത് മാനേജിങ്ങ്  ഡയറക്ടര്‍ ഫിലിപ്പ് അഗസ്‌ററിന്‍ നിഷേധിക്കുകയായിരുന്നു.

ജോലിസുരക്ഷിതത്വം ഉറപ്പാക്കുക, പ്രവൃത്തി പരിചയത്തിനനുസരിച്ച് മാന്യമായ ശമ്പളം നല്‍കുക, നഴ്‌സ്-രോഗി അനുപാതം ക്രമീകരിക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. അമല ആശുപത്രിയിലെ നഴ്‌സുമാര്‍ ലേക് ഷോറിലെ സമരകേന്ദ്രത്തിലെത്തി അഭിവാദ്യമര്‍പ്പിച്ചു.