നഴ്‌സറി ടീച്ചര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്.

ദില്ലി : നഴ്‌സറി ടീച്ചര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാത്തതില്‍ കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. നഴ്‌സറി ടീച്ചര്‍മാര്‍ക്ക് തുച്ഛമായ വേദനം മാറ്റി ഹൈക്കോടതി നിര്‍ദേശിച്ച ശമ്പളം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

അതെ സമയം അധിക ശമ്പളം ബാധ്യതയാകുമെന്ന സര്‍ക്കാര്‍ വാദത്തെ സുപ്രീം കോടതി തള്ളി.

നഴിസറി ടീച്ചര്‍മാര്‍ക്ക് 5000 രൂപയും ആയമാര്‍ക്ക് 3500 രൂപയും നല്‍കാനാണ് ഹൈകോടതിയുടെ ഉത്തരവ്.