നരേന്ദ്രമോഡി സോണിയയോട് മാപ്പപേക്ഷിച്ചു.

അഹമ്മദബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ കുറിച്ച് നടത്തിയ ആക്ഷേപങ്ങള്‍ പിന്‍വലിച്ച് ക്ഷമാപണം നടത്തി.

സോണിയ ഗാന്ധി ചികിത്സക്കായി നടത്തിയ വിദേശ യാത്രയെ കുറിച്ചാണ് നരേന്ദ്രമോഡി വിമര്‍ശിച്ചത്. ഈ യാത്രയ്ക്കും ചികിത്സയ്ക്കും യാത്രയ്ക്കുമായി 188 കോടി രൂപയാണ് പൊതുഖജനാവില്‍ നിന്ന് സോണിയഗാന്ധി ചെലവഴിച്ചത് എന്നായിരുന്നു മോഡിയുടെ ആരോപണം. വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് ഈ കണക്കുകള്‍ എന്നായിരുന്നു വാദം.

എന്നാല്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടത്തിയ ആരോപണങ്ങളും അത് തെറ്റായെന്ന് ബോധ്യമായതിനാല്‍ മാപ്പഫേക്ഷിക്കുന്നു എന്നായിരുന്നു അഹമ്മദാബാദില്‍ മോഡിയുടെ പ്രതികരണം.

വിവരാവകാശ കമ്മീഷന്‍ വക്താവ് രമേഷ്‌വര്‍മ ഇത് ചോദ്യം ചെയ്തതോടെയാണ് മോഡിക്ക് തിരുത്തേണ്ടിവന്നത്.