നരേന്ദ്രമോഡിയെ ശ്രീകൃഷ്ണനായി ചിത്രീകരിച്ച ബിജെപിയുടെ പരസ്യം വിവാദമാകുന്നു.

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി വീണ്ടും വിവാദത്തില്‍. ഗുജറാത്തിലെ ഭാരതീയജനതാപാര്‍ട്ടി നരേന്ദ്രമോഡിയെ ശ്രീകൃഷ്ണനായി ചിത്രീകരിച്ച് ഒരു പ്രാദേശികപത്രത്തിനു നല്‍കിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. ബിജെപിയുടെ അമേലി ജില്ലാ പ്രസിഡണ്ട് ഭരത് കനാബറാണ് ഈ വിവാദപരസ്യം നല്‍കിയത്.

 

പരസ്യചിത്രത്തില്‍ കുരുക്ഷേത്രഭൂമിയില്‍ ഗീതോപദേശത്തെ സൂചിപ്പിക്കുന്ന രംഗമാണ് വരച്ചിരിക്കുന്നത്. ഇതില്‍ നരേന്ദ്രമോഡി തേരുതെളിക്കുന്ന കൃഷ്ണനായും സംസ്ഥാന ബിജെപി പ്രസിഡന്റ് അര്‍ജ്ജുനനായി സംസ്ഥാനത്തെ മറ്റു നേതാക്കള്‍ പാണ്ഡവരായുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
ദൈവങ്ങളെയും മതചിഹ്നങ്ങളെയും രാഷ്ട്രീയാവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് ഇന്ത്യയില്‍ നിയമപരമായി കുറ്റകരമാണ്. കോണ്‍ഗ്രസ്സ് ഈ പരസ്യത്തിനെതിരെ രംഗത്തെത്തി കഴിഞ്ഞു.