നയന്‍താര മികച്ച നടി.

ഹൈദ്രബാദ്: 2011 ലെ മികച്ച നടിക്കുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ നന്തി അവാര്‍ഡ് മലയാളി താരം നയന്‍താരക്ക് ‘ശ്രീരാമരാജ്യം’ എന്ന ചിത്രത്തിലെ സീതയുടെ വേഷമാണ് നയന്‍ താരക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. ഈ വര്‍ഷത്തെ മികച്ച തെലുങ്ക് ചിത്രവും ‘ശ്രീരാമരാജ്യ’മാണ്.

മഹേഷ് ബാബുവാണ് മകച്ച നടന്‍. ദുക്കുഡു വില്‍ അഭിനയിച്ച പ്രകാശ് രാജാണ് മികച്ച സഹനടന്‍,ഗദ്ദാറാമാണ് മികച്ച ഗായകന്‍, മാളവിക മികച്ച ഗായിക. സ്‌പെഷല്‍ജ്യൂറി അവാര്‍ഡിന് നാഗാര്‍ജുനയും മലയാളി നടി ചാര്‍മിനയെയും തിരഞ്ഞെടുത്തു. എന്‍. ശങ്കറാണ് മികച്ച നവാഗത സംവിധായകന്‍.