ജില്ലയിലെങ്ങും നബിദിനറാലികള്‍

 

പരപ്പനങ്ങാടി : നബിദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെങ്ങും നബിദിനഘോഷയാത്രകളും മതപ്രഭാഷണങ്ങളും നടന്ന്് വരികയാണ്. ചിറമംഗലം സിന്‍സിയര്‍ ഇസ്ലാമിക് അക്കാദമിക്ക് നടത്തിയ സ്‌നേഹസന്ദേശ റാലിക്ക് സയ്യിദ്് ഹബീബു്റഹ്മാന്‍ ബുക്കാരി, അസീസ് അഹസനി, അശറഫ് അഹസനി, സലാം സക്കാഫി എന്നിവര്‍ നേതൃത്വം നല്‍കി..

താനൂരില്‍  എസ് എസ് എഫ്, എസ് വൈ എസ് പഞ്ചായത്ത് കമ്മിറ്റികള്‍ സംയുക്തമായി നബിദിന സ്വലാത്ത് റാലി നടത്തി. ഒട്ടുംപുറം ഫാറൂഖ് പള്ളി പരിസരത്ത് നിന്നും ആരംഭിച്ച റാലി താനൂര്‍ ജംഗ്ഷനില്‍ സമാപിച്ചു. സി സിദ്ധീഖ് സഖാഫി സമാപന പ്രഭാഷണം നടത്തി. പി ഫാറൂഖ്, എ പി ഇസ്മായില്‍, സി സൂപ്പിക്കുട്ടി സഖാഫി, നൗഷാദ് സഖാഫി, പി എ കുഞ്ഞന്‍ബാവ, സലാം സഖാഫി നേതൃത്വം നല്‍കി. പ്രവാചക പ്രകീര്‍ത്തനം കൊണ്ട് മുഖരിതമായ റാലിയില്‍ നൂറ് കണക്കിന് പേരാണ് അണി നിരന്നത്.