നടി സൗന്ദര്യയുടെ 50 കോടിക്കായ് കുടുംബത്തില്‍ തര്‍ക്കം രൂക്ഷം

എട്ടു വര്‍ഷം മുമ്പ് വിമാനാപകടത്തില്‍ മരണമടഞ്ഞ പ്രശസ്ത നടി സൗന്ദര്യയയുടെ സ്വത്തിനായി കുടുംബംത്തില്‍ തര്‍ക്കം രൂക്ഷം. 50 കോടി രൂപയോളം വിലവരുന്ന സ്വത്തുക്കളാണ് സൗന്ദര്യയുടെ പേരിലുള്ളത്. സൗന്ദര്യയുടെ അമ്മ കെ എസ് മജ്ഞുളയും ഭര്‍ത്താവ് ജി എസ് രഘുവും ഒരുഭാഗത്തും അപടത്തില്‍ സൗന്ദര്യക്കൊപ്പം മരിച്ച സഹോദരന്‍ അമര്‍നാഥിന്റെ ഭാര്യ നിര്‍മലയും മകന്‍ സാത്വിക്കും മറുഭാഗത്തായാണ് തര്‍ക്കം നടക്കുന്നത്.

ആന്ധ്രയില്‍ പലയിടങ്ങളിലായി സൗന്ദര്യ വാങ്ങികൂട്ടിയ ഭൂമിയും വീടുകളും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെട്ടതാണ് സൗന്ദര്യയുടെ സമ്പാദ്യം. സൗന്ദര്യ മരിക്കുമ്പോള്‍ പണിതുകൊണ്ടിരിക്കുന്ന വീട് അമ്മയ്ക്കും ഭര്‍ത്താവിനും സഹോദര പുത്രനും തുല്യ അവകാശമുണ്ടായിരിക്കുമെന്നും മെറ്റാരു വീട് അമര്‍നാഥിന്റെ മകന്‍ സ്ത്വിക്കിനും മറ്റൊരു വീട് സൗന്ദര്യയുടെ ഭര്‍ത്താവിനും മക്കള്‍ക്കും നല്‍കാനും  കുടുംബംഗങ്ങല്‍ തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ തനിക്ക് ലഭിക്കേണ്ട അവകാശം മുത്തശ്ശി മജ്ഞുള നല്‍കാന്‍ തയ്യാറില്ലെന്ന് കാണിച്ച സാത്വിക് കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കത്തിന് തുടക്കമായത്. സംഭവത്തെ തുടര്‍ന്ന് ഇരുകൂട്ടരും ഹൈദരബാദ് പോലീസ്‌റ്റേഷനില്‍ പരാതി നല്‍കി. സൗന്ദര്യയുടെ അമ്മയും ഭര്‍ത്താവും ചേര്‍ന്ന് ധാരണാ പത്രത്തില്‍ വ്യാജകൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാക്കി എന്നു കാണിച്ച് നിര്‍മലയും കേസുകൊടിത്തിരിക്കുകയാണ്.

സ്വാതിക്കിന്റെ ഹര്‍ജിയില്‍ കോടതി രഘുവിനും മജ്ഞുളയ്ക്കും നോട്ടീസ് അയച്ചു കഴിഞ്ഞു. നവംബര്‍ 2 ന് ഈ കേസ് പരിഗണിക്കും.

അതെസമയം അമര്‍നാഥിന് നല്‍കാനുള്ളതിനു പുറമെ സൗന്ദര്യയുടെ സ്വത്തില്‍ നിന്നും സാത്വിക്കിനും നിര്‍മലയ്ക്കും നല്‍കിയിട്ടും അവര്‍ക്ക് മതിയാകുന്നില്ലെന്നാണ് മജ്ഞുളയുടെയും രഘുവും പറയുന്നത്. എന്നാല്‍ സൗന്ദര്യയുടെ മരണശേഷം വേറെ വിവാഹം കഴിച്ച രഘു സ്വത്തിനായി മാത്രമാണ് തങ്ങളുടെ കുടുംബത്തില്‍ കയറികൂടുന്നതെന്നും അതിന് അമ്മ കൂട്ടു നില്‍ക്കുകയാണെന്നുമാണ് നിര്‍മലയുടെ ആരോപണം.

ഇരു കൂട്ടരും തമിമലുള്ള തര്‍ക്കം പരിഹരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ഇരു കൂട്ടരുടെയും അഭിഭാഷകരും തമ്മില്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചകളെല്ലാം ഫലം കാണാതെ പോവുകയാണുണ്ടായത്.

2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ ബിജെപിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയുള്ള യാത്രയാണ്‌ സൗന്ദര്യ മരണപ്പെട്ടത്.