നടി സരയൂ മോഹന്‍ വിവാഹിതയാകുന്നു

Story dated:Tuesday April 5th, 2016,12 08:pm

Untitled-2 copyപ്രമുഖ ചലച്ചിത്ര-സീരിയല്‍ നടി സരയൂ മോഹന്‍ വിവാഹിതയാകുന്നു. സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായ സനല്‍ വി ദേവനാണ് വരന്‍. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം എന്നീ ചിത്രങ്ങളുടെ അസോസിയേറ്റായിരുന്നു സനല്‍. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു.

ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്തിലൂടെയാണ് സരയൂ സിനിമാരംഗത്തേക്ക് എത്തുന്നത്. ഹസ്ബന്റ്‌സ് ഇന്‍ ഗോവ, നായിക, കൊന്തയും പൂണൂലും, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും സരയൂ പ്രധാനകഥാപാത്രമായിട്ടുണ്ട്. സോള്‍ട്ട് മാംഗോ ട്രീയാണ് സരയു ഒടുവില്‍ അഭിനയിച്ച ചിത്രം.