നടി ശില്‍പ ബാലയുടെ വെഡ്ഡിങ്‌ ടീസര്‍ പുറത്തിറങ്ങി;നൃത്ത ചുവടുകളുമായി ഭാവനയും രമ്യാനമ്പീശനും

Story dated:Monday August 22nd, 2016,12 32:pm

Actress-Shilpa-Bala-weddingനടിയും അവതരാകയുമായ ശില്‍പാ ബാല വിവാഹിതയായി. കാസര്‍കോട്‌ സ്വദേശി ഡോ.വിഷ്‌ണു ഗോപാലാണ്‌ വരന്‍. വ്യാഴാഴ്‌ച കാഞ്ഞങ്ങാട്‌ ആകാശ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ്‌ വിവാഹ ചടങ്ങുകള്‍ നടന്ന്‌.

വിവാഹ ചടങ്ങില്‍ നടിമാരായ ഭാവന, രമ്യാനമ്പീശന്‍, രചന നാരായണന്‍കുട്ടി, മൃദുല മുരളി, നടന്‍മാരായ മണിക്കുട്ടന്‍, ഹേമന്ദ്‌, രജത്‌ മേനോന്‍, വിജയ്‌ യേശുദാസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. 1.31 മിനുട്ട്‌ ദൈര്‍ഘ്യമുള്ള വെഡ്ഡിങ്‌ വീഡിയോ ടീസറും പുറത്തുവിട്ടിട്ടുണ്ട്‌.

അലൈപായുതേ എന്ന ചിത്രത്തിലെ യാരോ യാരാടി എന്ന ഗാനത്തിനൊത്ത്‌ നടിമാര്‍ മണവാട്ടിക്കൊപ്പം ചുവടുവെക്കുന്നതും വിഡിയോയില്‍ കാണാം.

വിഡിയോ കാണാം.

ഫോട്ടോ കടപ്പാട്‌ mollywoodtimes