നടി ലീന മരിയ അറസ്റ്റില്‍

Story dated:Tuesday June 2nd, 2015,04 24:pm

Untitled-1 copyമുംബൈ: സാമ്പത്തിക തട്ടിപ്പു കേസില്‍ മലയാളി നടി ലീന മരിയ പോളിനെയും പാര്‍ട്ണര്‍ ശേഖര്‍ ചന്ദ്രശേഖറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ എക്കണോമിക് ഒഫെന്‍സ് വിങ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ജൂണ്‍ 4 വരെ കസ്റ്റഡിയില്‍ വിട്ടു.

കുറഞ്ഞകാലയളവില്‍ നിക്ഷേപതുക പത്തിരട്ടിയാക്കി തിരികെ നല്‍കുമെന്ന വാഗ്ദാനം നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. മുംബൈ ക്രൈംബ്രാഞ്ചില്‍ തട്ടിപ്പിന് ഇരയായവരുടെ നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടി ലീന മരിയ പോളിനെ നേരത്തെ വഞ്ചനക്കേസില്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ ക്യാനറാ ബാങ്കില്‍നിന്ന് പത്തൊമ്പത് കോടി രൂപ ലോണെടുത്ത് തട്ടിപ്പു നടത്തിയതായിരുന്നു കേസ്.