നടി ലിസി ഹൈക്കോടതിയില്‍ ഹാജരാകണം.

കൊച്ചി : പിതാവ് നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ ലിസിയോട് കോടതിയില്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. വികലാംഗനായ പിതാവ് വര്‍ക്കിക്ക് ജീവനാംശം നല്‍കാനുള്ള കോടതി ഉത്തരവ് പാലിക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദേശം.

നവംബര്‍ 12ന് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

പ്രതിമാസം 5,000 രൂപ പിതാവിന് നല്‍കാനായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ലിസി ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.