നടി ബിദുഷി ദാഷ് കൊല്ലപ്പെട്ടു.

മുബൈ: മുന്‍ മിസ് ചെന്നൈയും മോഡലും നടിയുമായ ബിദുഷി ദാഷ് ബര്‍ദേ (23)യെമുംബൈയിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഫഌറ്റിലെത്തിയ ഭര്‍ത്താവാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ബിദുഷയെ കണ്ടത്. തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൂര്‍ച്ചയേറിയ ആയുധം കൊണ്ടേറ്റ മുറിവുകളാണ് മരണകാരണമെന്നാണ് നിഗമനം. ബിദുഷയുടെ കഴുത്തിലും മുഖത്തുമാണ് മുറിവുകള്‍ ഉള്ളത്.

ഒന്നര വര്‍ഷമായി ഇവര്‍ താമസിച്ചിരുന്നത് അന്തേരിയിലെ ഈ ഫഌറ്റിലാണ്. നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ച ബിദുഷയുടേത് പ്രണയവിവാഹമായിരുന്നു.

സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ കേദാര്‍ ബര്‍ദയാണ് ബിദുഷയുടെ ഭര്‍ത്താവ്. സംഭവദിവസം ഉച്ചയ്ക്ക് ബിദുഷയുടെ ഫഌറ്റില്‍ ഒരാള്‍ എത്തിയതായി അയല്‍വാസികള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഫഌറ്റിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

Related Articles